ന്യൂഡൽഹി: കാൺപൂരിൽ നിന്ന് സന്ദീപ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. അക്രമികൾ ആവശ്യപ്പെട്ട 30 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ട പൊലീസിന്‍റെ നടപടിക്കെതിരെയാണ് ഉത്തർ പ്രദേശ് കോൺഗ്രസ് ഇൻ ചാർജ് കൂടിയായ പ്രിയങ്കാ ഗാന്ധി വിമർശനം ഉന്നയിച്ചത്.
യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി - കാൺപൂർ
കാൺപൂരിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന്‍റെ നടപടിക്കെതിരെയാണ് വിമർശനവുമായി ഉത്തർ പ്രദേശ് കോൺഗ്രസ് ഇൻ ചാർജ് കൂടിയായ പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്.
യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി
തട്ടിക്കൊണ്ടു പോയവർ ആവശ്യപ്പെട്ട 30 ലക്ഷം രൂപ പൊലീസ് നിർദേശപ്രകാരം വീട്ടുകാർ നൽകിയെങ്കിലും അക്രമികളെ പിടികൂടാനോ യുവാവിനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ചർച്ചകളിൽ ഇടം പിടിച്ച കാൺപൂർ പൊലീസ് തന്നെയാണ് ഇപ്പോൾ വിമർശിക്കപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജൂൺ 22നാണ് സന്ദീപിനെ അക്രമികൾ തട്ടിക്കൊണ്ടു പോയത്.