അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം തന്‍റെ ആദ്യ രാഷ്ട്രീയ റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര നടത്തിയത്. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ആയുധം. ശരിയായ തീരുമാനങ്ങൾ എടുക്കൂ, ശരിയായ ചോദ്യങ്ങൾ ചോദിക്കൂ. രാജ്യത്തിന് ഏറ്റവും വിലപ്പെട്ട തെരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. വലിയ വാഗ്ദാനങ്ങൾ നൽകിയവർ എവിടെ പോയി. അവർ ഉറപ്പു നൽകിയ ജോലികൾ എവിടെ? സ്ത്രീ സുരക്ഷയെവിടെ? ചിലർ എല്ലായിടത്തും വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും ജാകരൂകരായിരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പേര് ഒരിക്കൽ പോലും പരാമര്‍ശിക്കാതെയാണ് പ്രിയങ്കയുടെ കടന്നാക്രമണമെന്നും ശ്രദ്ധേയമാണ്.
ആദ്യ രാഷ്ട്രീയ റാലിയിൽ മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക - ജനറൽ സെക്രട്ടറി
വലിയ വാഗ്ദാനങ്ങൾ നൽകിയവർ എവിടെ പോയി? അവർ ഉറപ്പു നൽകിയ ജോലികൾ എവിടെ? സ്ത്രീ സുരക്ഷയെവിടെ?
രാജ്യത്തിന്‍റെ വികസനത്തിൽ എല്ലാവരും ശ്രദ്ധ ചെലുത്തണം. സ്നേഹത്തിലും സാഹോദര്യത്തിലും അടിയുറച്ച വിശ്വാസമുള്ളവരാണ് ഇന്ത്യക്കാർ. ഇപ്പോൾ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ഏറ്റവും ദുഖകരമായ ഒന്നാണ്. ഈ തെരഞ്ഞെടുപ്പിൽ നിങ്ങൾ എന്താണ് തെരഞ്ഞെടുക്കുന്നത് എന്ന് ചിന്തിക്കണം. നിങ്ങൾ തെരഞ്ഞെടുക്കുന്നത് സ്വന്തം ഭാവിയാണെന്ന ബോധത്തേക്കാൾ വലിയൊരു രാജ്യസ്നേഹമില്ലെന്നുംപ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. 58 വർഷത്തിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകസമിതി ഗുജറാത്തില്‍ ചേരുന്നത്. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ റാലിയില്‍ വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.