എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് പ്രിയങ്കയുടെ ആദ്യ റോഡ് ഷോ . സഹോദരനും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ക്കൊപ്പം തുറന്നവാഹനത്തില്‍ നീങ്ങിയ പ്രിയങ്കയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്.
പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തം - roadshow
ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നിടം വരെ തങ്ങള്‍ പിന്നോട്ടുപോകില്ലെന്നും രാഹുൽ.
മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി അമേഠിയിലും സോണിയാ ഗാന്ധിക്കു വേണ്ടി റായ് ബറേലിയിലും പ്രിയങ്ക റോഡ് ഷോകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതാദ്യമാണ് അമേഠിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക റോഡ് ഷോ നടത്തുന്നത്. എയർപോർട്ടിൽ നിന്നും യുപിസിസി ആസ്ഥാനത്തിലേക്കാണ് യാത്ര. വഴിനീളെ വൻജനക്കൂട്ടമാണ് പൂക്കളും മൂവർണപ്പതാകയും കയ്യിലേന്തി പ്രിയങ്കയെ എതിരേറ്റത്. എന്നാൽ കൈ വീശിയും കൈകൂപ്പിയും വിജയമുദ്ര കാണിച്ചുമാണ് പ്രിയങ്ക ജനങ്ങളെ അഭിവാദ്യം ചെയ്തത്.