ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അഹമ്മദാബാദ് സന്ദര്‍ശനത്തിന് സ്വീകരണമൊരുക്കുന്ന ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതിയുടെ വിശദാംശങ്ങള്‍ എന്തുകൊണ്ട് മോദിസര്‍ക്കാര്‍ പുറത്ത് വിടുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി.
ട്രംപിന്‍റെ സന്ദര്‍ശം; കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്നത് നൂറ് കോടിയെന്ന് പ്രിയങ്ക ഗാന്ധി
നൂറ് കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ 'നമസ്‌തേ ട്രംപ്' പരിപാടി നടത്തുന്നതിനായി മുടക്കുന്നത്. ഈ പണം ചെവഴിക്കുന്നതും പരിപാടി സംഘടിപ്പിക്കുന്നതും ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതി എന്ന കമ്മിറ്റിയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത് സംബന്ധിക്കുന്ന പത്രവാര്‍ത്തകള്‍ ചേര്‍ത്തുവെച്ചാണ് പ്രിയങ്ക മോദിക്കെതിരെ ട്വീറ്റ് ചെയ്‌തത്. നൂറ് കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ 'നമസ്‌തേ ട്രംപ്' പരിപാടി നടത്തുന്നതിനായി മുടക്കുന്നത്. ഈ പണം ചെവഴിക്കുന്നതും പരിപാടി സംഘടിപ്പിക്കുന്നതും ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതി എന്ന കമ്മിറ്റിയാണ്. എന്നാല്‍ കമ്മിറ്റിയെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയാറായിട്ടില്ല. ഇത് രഹസ്യമായി വെക്കുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിച്ചു.
തിങ്കളാഴ്‌ച ഉച്ചക്ക് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഥമ വനിത മെലേനിയ ട്രംപിനൊപ്പം അഹമ്മദാബാദില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരേയും സ്വീകരിക്കും . അഹമ്മദാബാദിലെ മൊട്ടര സ്റ്റേഡിയത്തിലാണ് 'നമസ്‌തേ ട്രംപ്' പരിപാടി സംഘടിപ്പിക്കുന്നത്.