കേരളം

kerala

ETV Bharat / bharat

നെല്ലിന്‍റെ സംഭരണ വില ഉറപ്പാക്കണമെന്ന് യുപി സര്‍ക്കാറിനോട് പ്രിയങ്ക ഗാന്ധി - നെല്ലിന്‍റെ സംഭരണ വില ഉറപ്പാക്കണം

വിഷയത്തില്‍ യുപി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി

Priyanka Gandhi Vadra  Congress party in Uttar Pradesh  low prices for the paddy crops  Congress agitation  പ്രിയങ്ക ഗാന്ധി വാദ്ര  നെല്ലിന്‍റെ സംഭരണ വില ഉറപ്പാക്കണം  ഉത്തര്‍പ്രദേശ്
നെല്ലിന്‍റെ സംഭരണ വില ഉറപ്പാക്കണമെന്ന് യുപി സര്‍ക്കാറിനോട് പ്രിയങ്ക ഗാന്ധി

By

Published : Oct 13, 2020, 2:27 PM IST

ന്യൂഡല്‍ഹി: നെല്ലിന് ഉചിതമായ സംഭരണ വില ഉറപ്പാക്കണമെന്ന് യുപി സര്‍ക്കാറിനോടാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി വാദ്ര. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. നിലവില്‍ നെല്ലിന്‍റെ നിരക്ക് 1200ല്‍ താഴെയാണെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് 3500 രൂപക്ക് മുകളില്‍ വിറ്റിരുന്നുവെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗോതമ്പിനേക്കാള്‍ ചെറിയ വിലക്ക് നെല്ല് വില്‍ക്കുന്നത് ഇതാദ്യമായായിരിക്കുമെന്നും പ്രിയങ്ക ട്വീറ്റില്‍ പറയുന്നു.

നെല്‍ കര്‍ഷകര്‍ മാറ്റി നിര്‍ത്തപ്പെടുകയാണെന്നും വിളവെടുക്കാനായി ചെലവാക്കിയ പണം പോലും അവര്‍ക്ക് ലഭിക്കുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. എങ്ങനെയാണ് കര്‍ഷകര്‍ അടുത്ത വിളയിറക്കുന്നതെന്നും പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു. അന്യായമായ വൈദ്യുത ബില്ലുകളാലും കടത്താലും കര്‍ഷകര്‍ ദുരിതം അനുഭവിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. യുപി സര്‍ക്കാര്‍ ഉടനടി ഇടപെട്ട് കര്‍ഷകരുടെ വിളകള്‍ക്ക് മതിയായ വില ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും ട്വീറ്റില്‍ പറയുന്നു. സംസ്ഥാനത്ത് നെല്ലിന്‍റെ സംഭരണം കുറയുകയാണെന്നും കര്‍ഷകര്‍ ആശങ്കാകുലരാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്‍റ് അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍, നിരവധി കര്‍ഷക സംഘടനകള്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരമായിരിക്കുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും അവരുടെ വരുമാനം കൂട്ടുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details