കേരളം

kerala

ETV Bharat / bharat

ജിഡിപിയിൽ ഇടിവ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

കൊവിഡ് പ്രതിസന്ധിക്കിടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ചു. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ തന്നെ ജിഡിപി വളർച്ചാ നിരക്കിൽ 23.9 ശതമാനം ഇടിവാണുണ്ടായതെന്ന് പ്രിയങ്ക ഗാന്ധി.

Priyanka Gandhi  പ്രിയങ്ക ഗാന്ധി  ജിഡിപിയിൽ ഇടിവ്  GDP growth  centre government  കേന്ദ്രസർക്കാർ
ജിഡിപിയിൽ ഇടിവ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

By

Published : Sep 1, 2020, 5:03 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം കുത്തനെ ഇടിഞ്ഞതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സഹോദരനും മുൻ പാർട്ടി അധ്യക്ഷനുമായിരുന്ന രാഹുൽ ഗാന്ധി ആറുമാസം മുമ്പ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും പ്രിയങ്ക പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ചു. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ തന്നെ ജിഡിപി വളർച്ചാ നിരക്കിൽ 23.9 ശതമാനം ഇടിവാണുണ്ടായതെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്‌ച സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020-21 ലെ ആദ്യപാദത്തിൽ ജിഡിപി 26.90 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2019-20 ലെ ഒന്നാം പാദത്തിൽ 35.35 ലക്ഷം കോടി രൂപയായിരുന്നു. അതായത് 5.2 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ 23.9 ശതമാനം ഇടിവാണ് കാണുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ABOUT THE AUTHOR

...view details