കേരളം

kerala

ETV Bharat / bharat

ഗോവയിൽ സ്വകാര്യ ബസ് സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി - പനാജി

രണ്ടാഴ്‌ചയായി ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ച സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് തീരുമാനം

Private bus  bus services  Goa  Kadamba Transport Corporation  സ്വകാര്യ ബസ് സർവീസുകൾ  ഗോവ  പനാജി  ഗതാഗത മന്ത്രി മൗവിൻ ഗോഡിനോ
ഗോവയിൽ സ്വകാര്യ ബസ് സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

By

Published : May 13, 2020, 7:00 PM IST

പനാജി: ഗോവയിൽ സ്വകാര്യ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി മൗവിൻ ഗോഡിനോ. ബസ് ഓപ്പറേറ്റർമാരുമായി ചർച്ചകൾ ആരംഭിച്ചെന്നും സംസ്ഥാനത്തുടനീളം ഗതാഗതം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും മൗവിൻ ഗോഡിനോ പറഞ്ഞു. സർക്കാർ ഓഫീസുകൾ സംസ്ഥാനത്ത് ഭാഗികമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്‌ചയായി ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ച സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ബസ് സർവീസ് ആരംഭിക്കാന്‍ തീരുമാനം എടുത്തത്.

ABOUT THE AUTHOR

...view details