അസം എണ്ണക്കിണറിലെ തീപിടിത്തം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു - prime minister reviewed situation
കിണറ്റിൽ നിന്നുള്ള വാതക പ്രവാഹം നിയന്ത്രിക്കുന്നതിനും അത് അടയ്ക്കുന്നതിനുമായി ഇന്ത്യയ്‌ക്ക് അകത്തും പുറത്തും നിന്നുള്ള വിദഗ്‌ധരുടെ സഹായത്തോടെ വിശദമായ പദ്ധതി തയ്യാറാക്കിയതായി അവലോകന യോഗത്തിൽ അറിയിച്ചു
ദിസ്‌പൂര്‍: അസമിലെ തിന്‍സുകിയില്‍ ഓയില്‍ ഇന്ത്യയുടെ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ സംഭവങ്ങളുടെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവല്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിണറ്റിൽ നിന്നുള്ള വാതക പ്രവാഹം നിയന്ത്രിക്കുന്നതിനും അത് അടയ്ക്കുന്നതിനുമായി ഇന്ത്യയ്‌ക്ക് അകത്തും പുറത്തും നിന്നുള്ള വിദഗ്‌ധരുടെ സഹായത്തോടെ വിശദമായ പദ്ധതി തയ്യാറാക്കിയതായി അവലോകന യോഗം അറിയിച്ചു. അതേസമയം ഓയില്‍ ഇന്ത്യയുടെ എണ്ണക്കിണറില്‍ വെള്ളിയാഴ്‌ച വീണ്ടും തീ പടര്‍ന്നിരുന്നു.