കേരളം

kerala

ETV Bharat / bharat

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്‌സഭാ സ്‌പീക്കർ ഓം ബിർല, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും പിണറായി വിജയന് ജന്മദിനാശംസകൾ അറിയിച്ചു.

By

Published : May 24, 2020, 3:04 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്രമോദി  പിണറായി വിജയൻ ജന്മദിനം  Kerala CM on his birthday  Pinarayi Vijayan  birthday wishes
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകൾ നേർന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജിക്ക് ജന്മദിനാശംസകൾ, നല്ല ആരോഗ്യവും ദീർഘായുസും ദൈവം നൽകട്ടെയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജിക്ക് ജന്മദിനാശംസകൾ, നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർഥിക്കുന്നു, ലോക്‌സഭാ സ്‌പീക്കർ ഓം ബിർല ട്വിറ്ററിൽ കുറിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജിക്ക് ജന്മദിനാശംസകൾ നേരുന്നു, ദീർഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കട്ടെയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആശംസകളറിയിച്ചു.

ABOUT THE AUTHOR

...view details