മംഗലൂരു: കൊവിഡ് ചികിത്സയിലായിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയുടെയും മുത്തശിയുടെയും പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് ചികിത്സയിലുള്ള കുഞ്ഞിന് ഒപ്പമുള്ളവരുടെ ഫലം നെഗറ്റീവ് - 10 മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ്
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ജാഗ്രതയിൽ കഴിയുന്ന കാസർകോട് വരെ കുഞ്ഞിനെയും കൊണ്ട് കുടുംബം യാത്ര ചെയ്‌തിട്ടുള്ളതാണ് രോഗകാരണമെന്ന് സംശയിക്കുന്നു.
കൊവിഡ് ചികിത്സയിലുള്ള കുഞ്ഞിന്‍റെ അമ്മക്കും മുത്തശിക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു
കൊവിഡ് ജാഗ്രതയിൽ കഴിയുന്ന കാസർകോട് വരെ കുഞ്ഞിനെയും കൊണ്ട് കുടുംബം യാത്ര ചെയ്‌തിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ മറ്റ് വിദേശരാജ്യങ്ങളിലൊന്നും സഞ്ചരിച്ചിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവ് ആയതുകൊണ്ട് കുഞ്ഞിനെ അമ്മയെ ഏൽപ്പിക്കുകയും നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യും.