കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ഗര്‍ഭിണി കൊവിഡ്‌ പോസിറ്റീവെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് കണ്ടെത്തി - ഗര്‍ഭിണിക്ക് കൊവിഡ്‌

ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിക്ക് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കൊവിഡ്‌ പരിശോധന നടത്തിയത്.

COVID-19 positive  Pregnant woman  Thane  COVID-19 patients  medical negligence  മഹാരാഷ്ട്രയില്‍ ഗര്‍ഭിണിക്ക് കൊവിഡ്‌ പോസിറ്റീവെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് കണ്ടെത്തി  മഹാരാഷ്ട്ര  ഗര്‍ഭിണിക്ക് കൊവിഡ്‌  COVID-19
മഹാരാഷ്ട്രയില്‍ ഗര്‍ഭിണിക്ക് കൊവിഡ്‌ പോസിറ്റീവെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് കണ്ടെത്തി

By

Published : Jun 13, 2020, 9:43 PM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഭിണി കൊവിഡ്‌ പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് കണ്ടെത്തി. ‌ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിക്ക് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കൊവിഡ്‌ പരിശോധന നടത്തിയത്. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് യുവതിക്ക് കൊവിഡ്‌ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. എന്നാല്‍ സാമാനമായ പേരുകള്‍ വന്നതിനാല്‍ റിപ്പോര്‍ട്ട് മാറിപ്പോയതാണെന്നാണ് ലബോറട്ടറി അധികൃതരുടെ വിശദീകരണം.

മെഡിക്കല്‍ അശ്രദ്ധയുടെ മറ്റൊരു ഉദാഹരണമാണിതെന്ന് പൊതുപ്രവര്‍ത്തകന്‍ മനീഷ്‌ ജോഷി പറഞ്ഞു. ഇത്തരം ലാബുകളില്‍ നടത്തുന്ന കൊവിഡ്‌ പരിശോധനകളുടെ ആധികാരികത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details