കേരളം

kerala

ETV Bharat / bharat

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതി - ആരോഗ്യനില

ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതി
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതി

By

Published : Aug 19, 2020, 10:07 AM IST

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മകൻ അഭിജിത് മുഖർജി അറിയിച്ചു. നിലവിൽ അദ്ദേഹം വെന്റിലേറ്ററിൽ ആണ്. പ്രാര്‍ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ ജീവിതത്തിലേക്ക് തിരികെ വരുന്നുവെന്ന് മകൻ അഭിജിത് മുഖർജി പറഞ്ഞു. ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം.

കഴിഞ്ഞ മാസമാണ് കുളിമുറിയിൽ വീണ് തലക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.

ABOUT THE AUTHOR

...view details