ബിജെപി കേന്ദ്ര നേതാക്കൾക്ക് ബി.എസ്. യെദ്യൂരപ്പകോഴ നൽകിയെന്ന ആരോപണം അടിയന്തരമായി അന്വേഷിക്കണമെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്യത്തെ അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. അതിനാല്‍ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപി പല സീറ്റുകളിലും രണ്ടാം നിര സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്കോണ്‍ഗ്രസ്-ബിജെപി ധാരണയുടെ തെളിവാണെന്നും കാരാട്ട് ആരോപിച്ചു.
ബിജെപിയിലെ കോഴ വിവാദം അന്വേഷിക്കണമെന്ന് പ്രകാശ് കാരാട്ട് - കോഴ വിവാദം
ബിജെപി നേതാക്കള്‍ക്ക് ബി.എസ്. യെദ്യൂരപ്പ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പിബി അംഗം പ്രകാശ് കാരാട്ട്.
ബംഗാളിൽ സഖ്യനീക്കം അല്ല ഉദ്ദേശിച്ചത്. ധാരണ പ്രകാരം ചില സീറ്റുകളിൽ പരസ്പരം മത്സരം ഒഴിവാക്കാൻ ആയിരുന്നു ശ്രമം. കോൺഗ്രസ് ഈ നീക്കം തകർത്തുവെന്നും കാരാട്ട് വ്യക്തമാക്കി. ശബരിമല വിഷയത്തിന് തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.ബിജെപിക്കെതിരെ ഉറച്ച് നില്‍ക്കുന്നവര്‍ ആരും പിന്മാറില്ലെന്നതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യനീക്കങ്ങളില്‍ പ്രതീക്ഷയുണ്ട്. തീവ്ര ദേശീയത ഉയർത്തിയുള്ള ബിജെപി പ്രതിരോധത്തെ നേരിടുന്നതിൽ കോണ്‍ഗ്രസ് കുറച്ചു കൂടി ധൈര്യം കാണിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.