മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രഗ്യ സിങ് ഠാക്കൂർ ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് മുംബൈ പ്രത്യേക എന്‍ഐഎ കോടതി. കേസിന്‍റെ വിചാരണക്കായി ആഴ്ചയിൽ ഒരിക്കൽ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിശേഷിപ്പിച്ച പ്രസ്താവനക്കെതിരെ കുങ്കുമം നിറഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍റെ കണ്ണ് തുറന്ന് കാട്ടുകയാണ് എന്നാണ് കോടതി പരാമര്‍ശിച്ചത്. കേസ് നടപടികളില്‍ പ്രതികള്‍ ഹാജരാകാത്തതിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍പ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.
മാലേഗാവ് സ്ഫോടനം; ആഴ്ചയില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരാകാന്‍ പ്രഗ്യ സിങിന് നിര്‍ദേശം
പ്രഗ്യ സിങ് ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളോടാണ് ആഴ്ചയില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരാകാന്‍ മുംബൈ സ്പെഷ്യല്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
2008 സെപ്റ്റംബര്‍ 29 ന് മഹാരാഷ്ട്രയിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള മാലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്ന വര്‍ഷം തന്നെ പ്രഗ്യാ സിങ് ഠാക്കൂര്‍, ലെഫ്റ്റനന്‍റ് കേണല്‍ പ്രശാന്ത് പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 2017 ഏപ്രിലില്‍ ബോംബെ ഹൈക്കോടതി പ്രഗ്യാ സിങിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ലഫ്റ്റനന്‍റ് കേണൽ പ്രശാന്ത് പുരോഹിതിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നാല് മാസത്തിന് ശേഷം സുപ്രീംകോടതി പുരോഹിതിന് ജാമ്യം അനുവദിച്ചു. മേജർ രമേഷ് ഉപാധ്യായ, അജയ് റഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരും ജാമ്യത്തിലാണ്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചിരുന്ന കേസ് 2011 ല്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.