മുംബൈ: മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജി എന്‍ഐഎ കോടതി തള്ളി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനുള്ള അധികാരം എന്‍ഐഎ കോടതിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പ്രത്യേക ജഡ്ജി വി എസ് പദാല്‍കര്‍ പറഞ്ഞു.
പ്രഗ്യ സിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ഹര്‍ജി കോടതി തള്ളി
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനുള്ള അധികാരം എന്‍ഐഎ കോടതിക്കില്ലെന്ന് ജഡ്ജി വി എസ് പദാല്‍കര്‍.
സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍
നിസാര്‍ സയദ് എന്നയാളാണ് പ്രഗ്യാ സിങിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 2008ലെ മാലേഗാവ് സ്ഫോടനത്തില്‍ ഇയാളുടെ മകനും കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങിനെതിരെയാണ് പ്രഗ്യ സിങ് ഠാക്കൂര്‍ മത്സരിക്കുന്നത്.