ന്യൂഡൽഹി:ഫെബ്രുവരി പതിനാലിനുണ്ടായ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പ്രധാന പ്രദേശങ്ങളിൽ ഭീകരാക്രമണം നടത്താൻ ജെയ്ഷ് ഇ മുഹമ്മദ് പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്‍റെ ഭാഗമായി ഡൽഹി-എൻസിആർ മേഖല, ഡൽഹിയിലെ സിവിൽ ലൈൻസ്, ബി. കെ. ദത്ത് കോളനി, കശ്‌മീര്‍ ഗേറ്റ്, ലോധി എസ്റ്റേറ്റ്, മണ്ഡി ഹൗസ്, ദര്യഗഞ്ച്, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ തീവ്രവാദ സംഘം നിരീക്ഷണങ്ങൾ നടത്തിയതായും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തയാറാക്കിയ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പുൽവാമക്ക് പിന്നാലെ ഡൽഹിയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി എൻഐഎ
ഡൽഹിയിലെ പ്രധാന പ്രദേശങ്ങളിൽ ജെയ്ഷ് ഇ മുഹമ്മദ് നിരീക്ഷണങ്ങൾ നടത്തിയതായും എൻഐഎ
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷ് ഇ മുഹമ്മദ് ഡൽഹിയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി എൻഐഎ
സിം കാർഡുകൾക്കായി ഇന്ത്യയിൽ ഫോട്ടോ ഐഡികൾ നിർബന്ധമാക്കിയതിനാൽ ഭീകരരുടെ ഐഡന്‍റിന്‍റി മറച്ചു വെക്കുന്നതിനായി 'വെർച്വൽ നമ്പറുകൾ' ഉപയോഗിച്ച് പുതിയ പ്രവർത്തന രീതി തായാറാക്കിയതായും എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തി.