കേരളം

kerala

ETV Bharat / bharat

സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് പിന്തുണയെന്ന് പോര്‍ച്ചുഗല്‍ പ്രസിഡന്‍റ്

അന്താരാഷ്‌ട്ര നഗര വികസന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ ഗോവന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പോര്‍ച്ചുഗീസ് പ്രസിഡന്‍റ് മാഴ്‌സെലോ റെബേലോ ഡിസൂസ.

UN Security Council  Indian government  Portuguese government  Marcelo Rebelo de Sousa  സുരക്ഷാ കൗണ്‍സില്‍  ഐക്യരാഷ്‌ട്ര സഭ  മാഴ്‌സെലോ റെബേലോ ഡിസൂസ
സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് പിന്തുണയെന്ന് പോര്‍ച്ചുഗല്‍ പ്രസിഡന്‍റ്

By

Published : Feb 16, 2020, 12:46 PM IST

പനാജി:ഐക്യരാഷ്‌ട്ര സഭയിലെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്‌ക്കുമെന്ന് പോര്‍ച്ചുഗീസ് പ്രസിഡന്‍റ് മാഴ്‌സെലോ റെബേലോ ഡിസൂസ. അന്താരാഷ്‌ട്ര നഗര വികസന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ ഗോവന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രസിഡന്‍റ്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായും മാഴ്‌സെലോ റെബേലോ ഡിസൂസ കൂടിക്കാഴ്‌ച നടത്തി. ഈ വര്‍ഷം ജൂണ്‍ രണ്ട് മുതല്‍ ആറ് വരെ ലിസ്‌ബണില്‍ നടക്കാനിരിക്കുന്ന ഓഷ്യന്‍ സമ്മേളനത്തിലേക്ക് മാഴ്‌സെലോ റെബേലോ ഡിസൂസ ഇന്ത്യയെ ക്ഷണിച്ചു. മാഴ്‌സെലോ - മോദി കൂടിക്കാഴ്‌ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകളില്‍ ചര്‍ച്ച നടന്നു. പുതിയ കൂടിക്കാഴ്‌ച ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള സാമ്പത്തിക - സാങ്കേതിക - സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ശക്തി പകരുമെന്ന് മാഴ്‌സെലോ റെബേലോ ഡിസൂസ പറഞ്ഞു.

ABOUT THE AUTHOR

...view details