തേജസ് ട്രെയിന്‍ യാത്രികരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് - തേജസ്
കൊവിഡ് 19നെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ നിര്‍ത്തിവെച്ച തേജസ് ട്രെയിന്‍ നവരാത്രിയോടനുബന്ധിച്ചാണ് പുനരാരംഭിച്ചത്
ലക്ക്നൗ: കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് പുനരാരംഭിച്ച തേജസ് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. നവരാത്രിയോട് അനുബന്ധിച്ച് ഓടിത്തുടങ്ങിയ ട്രെയിനുകളില്‍ 25 മുതല്‍ 30 ശതമാനം വരെ യാത്രക്കാരാണുള്ളത്. ലക്കൗനൗ-ന്യൂഡല്‍ഹി, അഹമ്മദാബാദ്-മുംബൈ തേജസ് സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. 128 മുതല്‍ 170 യാത്രക്കാര്‍ വരെ മാത്രമാണ് നിലവില്‍ കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന തേജസ് സര്‍വീസ് പ്രയോജനപ്പെടുത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതലാണ് തേജസ് സര്‍വീസ് അവസാനിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസാണ് തേജസ്.