പോണ്ടിച്ചേരി: കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ അഞ്ച് മരണമുള്‍പ്പെടെ 419 കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പോണ്ടിച്ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 19439 ആയി വര്‍ധിച്ചു. അതേസമയം കേരളത്തിലെ കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പോണ്ടിച്ചേരിയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID
ഇതോടെ പോണ്ടിച്ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 19439 ആയി വര്‍ധിച്ചു. അതേസമയം കേരളത്തിലെ കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പോണ്ടിച്ചേരിയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ എസ് മോഹന്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 370 ആയി ഉയര്‍ന്നു. 455 പേര്‍ ഇതുവരെ രോഗമുക്തി നേടി. മരിച്ചവരില്‍ ഏറെയും 42 നും 71 നും ഇടയില്‍ പ്രായമുള്ളവരാണ്. 3729 പുതിയ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. 4,831 പോസിറ്റീവ് കേസുകളാണ് നിലവില്‍ ആക്ടീവായിട്ടുള്ളത്.