ആഗ്ര: തുടർച്ചയായ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ആഗ്ര ജില്ലയിലുണ്ടാകുന്ന വായു മലിനീകരണത്തിൽ ദേശിയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് 6.84 കോടി രൂപ പിഴ ചുമത്തി.
വായുമലിനീകരണം; ദേശീയ പാത അതോറിറ്റിക്ക് യു.പി സര്‍ക്കാര്‍ പിഴ ചുമത്തി - ദേശിയപാത അതോറിറ്റി ഓഫ് ഇന്ത്യ
മലീനികരണം കുറക്കാൻ സിഗ്-സാഗ് സാങ്കേതിക വിദ്യയിലേക്ക് മാറാൻ ഇഷ്ടിക ചൂളകൾക്കും നിര്‍ദേശം
തുടർച്ചയായ മലിനീകരണം താജ്മഹലിന്‍റെ ഭംഗി കെടുത്തുന്നതിനാൽ നഗരത്തിന് ചുറ്റും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തെല്ലാം വെള്ളം തളിക്കാനും എൻഎച്ച്‌ഐഐക്ക്, മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. മലീനികരണം കുറക്കാൻ സിഗ്-സാഗ് സാങ്കേതിക വിദ്യയിലേക്ക് മാറാൻ ഇഷ്ടിക ചൂളകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ നടന്നാൽ അറിയിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളായ ആഗ്ര ഡെവലപ്‌മെന്‍റ് അതോറിറ്റി, ആവാസ് വികാസ്, പിഡബ്ല്യുഡി എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.