ന്യൂ ഡല്‍ഹി: മഹാരാഷ്‌ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പ് അവസാനിച്ചു. 2014ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഹരിയാനയില്‍ പോളിങ് ശതമാനത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. 2014ല്‍ 76 ശതമാനം രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണ 65 ശതമാനം മാത്രമാണ് പോള്‍ ചെയ്‌തത്. മഹാരാഷ്‌ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനം കുറഞ്ഞ് 63 ശതമാനമാണ് പോളിങ്.
പോളിങ് ശതമാനത്തില്‍ കുറവ്; മഹാരാഷ്ട്രയും ഹരിയാനയും വോട്ടുചെയ്തു
2014 തെരഞ്ഞെടുപ്പില്‍ 76 ശതമാനമുണ്ടായിരുന്ന ഹരിയാനയില്‍ ഇത്തവണ പത്ത് ശതമാനത്തിന്‍റെ കുറവുണ്ടായി. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനം കുറഞ്ഞ് 63 ശതമാനം വോട്ട് പോള്‍ ചെയ്‌തു
അതേസമയം ചില മേഖലകളില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. ഹരിയാനയിലെ മലാക്കയിലെ പോളിങ് ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ സ്‌ത്രീക്ക് പരിക്കേറ്റു. അതിനിടെ, മഹാരാഷ്‌ട്രയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
മഹാരാഷ്‌ട്രയിലെ 288 മണ്ഡലങ്ങളിലായി 235 വനിതകള്‍ ഉള്‍പ്പടെ 3237 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബി.ജെ.പി - ശിവസേന സഖ്യവും, കോണ്‍ഗ്രസ് എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മല്‍സരം. ഹരിയാനയില്‍ 1169 സ്ഥാനാര്‍ഥികളാണ് 90 മണ്ഡലങ്ങളില്‍ നിന്നായി രംഗത്തുള്ളത്. 24 നാണ് വോട്ടെണ്ണല്‍.