കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് ചൂടിൽ ഇന്ത്യൻ വിപണി

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പതാകകൾ, നേതാക്കളുടെ മുഖംമൂടികൾ, വസ്ത്രങ്ങൾ എന്നിവയാണ് ഇപ്പോൾ ഇന്ത്യൻ വിപണി കൈയ്യടക്കിയിരിക്കുന്നത്. ആവശ്യക്കാർ ഏറെയുള്ളത് നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും മുഖംമൂടികൾക്കെന്നും കച്ചവടക്കാർ പറയുന്നു.

തെരഞ്ഞെടുപ്പ് ചൂടിൽ ഇന്ത്യൻ വിപണി

By

Published : Mar 24, 2019, 5:55 PM IST


ലോക്സഭാ തെരഞ്ഞെടുപ്പിനെ വരവേറ്റ് ഇന്ത്യൻ വ്യാപാര മേഖല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വിപണികളിലെല്ലാം രാഷ്ട്രീയം തന്നെയാണ് കച്ചവടമാകുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുഖംമൂടികൾ, വസ്ത്രങ്ങൾ, പതാകകൾ എന്നിവയാണ് വിപണി കയ്യടക്കിയിരിക്കുന്നത്.

യുവാക്കളെ ആകർഷിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്താൻ അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരം വിപണനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വ്യാപാരികൾ അഭിപ്രായപ്പെടുന്നത്. കീ ചെയിനുകൾ, ടീ ഷർട്ടുകൾ, പാർട്ടി ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം വിൽപ്പനക്കുണ്ടെങ്കിലും പതാകകൾക്കും തൊപ്പികൾക്കുമാണ് കൂടുതൽ ആവശ്യക്കാരുളളതെന്നും അവർ പറയുന്നു,

ദക്ഷിണേന്ത്യയിലും തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന കച്ചവടം. കോയമ്പത്തൂരിൽ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉൾപ്പെടെയുളള മുഖംമൂടികൾ വിൽപ്പനക്കുണ്ട്.ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും മുഖംമൂടികൾക്ക് ആവശ്യക്കാരേറെയാണെന്നും കച്ചവടക്കാർ പറയുന്നു.

ABOUT THE AUTHOR

...view details