ബംഗളുരു: ഐപിഎസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയവരെ പൊലീസ് പിടികൂടി. കർണാടകയിലെ കൊടക് ജില്ലയിലാണ് സംഭവം. മിഥുൻ(21), മനോജ്(30), അബു താഹിർ(31), വിനോദ്(27) എന്നിവരെയാണ് കൊടക് പൊലീസ് ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തത്. മുഖ്യപ്രതി മിഥുൻ തൃശൂർ സ്വദേശിയാണ്. ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കൊടക് സ്വദേശിയായ യുവതിയെ മിഥുൻ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ഇയാൾ തട്ടിപ്പുകാരനെന്ന് മനസിലാക്കിയ യുവതി തിരികെ വീട്ടിലെത്തി.
ഐപിഎസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍ - കർണാടക
കർണാടകയിലെ കൊടക് ജില്ലയിലാണ് സംഭവം. നാല് പേരാണ് അറസ്റ്റിലായത്. മുഖ്യപ്രതി മിഥുന്‍ തൃശൂര്‍ സ്വദേശിയാണ്.
വ്യാജ ഐപിഎസ് ഉദ്യോഗസ്ഥരെ പിടികൂടി
മിഥുനും കൂട്ടുകാരും പൊലീസ് വേഷത്തിൽ യുവതിയുടെ വീട്ടിലെത്തി. മിഥുൻ ഐപിഎസ് ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വ്യാജന്മാരെ അറസ്റ്റ് ചെയ്‌തു. നാപോക്‌ലു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.