ജയ്‌പൂർ:ആധാ-ഗ്വാളിയോർ ഹൈവേയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധക്കാരെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഡൽഹി ചലോ പ്രതിഷേധത്തിൽ പങ്കുചേരാനുള്ള വഴിമധ്യേയാണ് മേധാ പട്‌കറുടെ നേതൃത്വത്തിൽ 152 പേരടങ്ങിയ സംഘത്തെ പൊലീസ് തടഞ്ഞത്. പ്രതിഷേധത്തെത്തുടർന്ന് ആഗ്ര-ഗ്വാളിയർ റോഡിലെ ഗതാഗതം നിലച്ചു.
ഡല്‍ഹി ചലോ പ്രതിഷേധം; മേധാ പട്‌കറുടെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് തടഞ്ഞു - പൊലീസ് സമന്വയ ചർച്ചകൾ നടത്തി
മേധാ പട്‌കറുടെ നേതൃത്വത്തിൽ 152 പ്രതിഷേധക്കാരടങ്ങിയ സംഘത്തെയാണ് തടഞ്ഞത്. പ്രതിഷേധത്തെത്തുടർന്ന് ആഗ്ര-ഗ്വാളിയർ റോഡിലെ ഗതാഗതം നിലച്ചു.
മേധാ പട്‌കറുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു
മേധ പട്‌കറുമായും പ്രതിഷേധക്കാരുമായും പൊലീസ് സമന്വയ ചർച്ചകൾ നടത്തിയെങ്കിലും ഇവർ പിന്മാറിയില്ല. മേധ പടേക്കറും സംഘവും രാത്രി മുഴുവൻ അതിർത്തിയിൽ ചെലവഴിച്ചു.
പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തെ എതിർത്ത് രണ്ട് ദിവസത്തെ ‘ദില്ലി ചാലോ’ മാർച്ചിന് ആഹ്വാനം ചെയ്‌തിരുന്നു. പ്രതിഷേധത്തിൽ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.