ജയ്‌പൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ബിഹാർ സ്വദേശിയായ പെൺകുട്ടിയെ അമ്മയും അമ്മായിയും ചേർന്ന് ഒരു ലക്ഷം രൂപക്ക് മധ്യപ്രദേശ് സ്വദേശിയായ യുവാവിന് വിൽക്കുകയായിരുന്നു. വനിതാ ശിശു വികസന വകുപ്പിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്ത്.
മകളെ ഒരു ലക്ഷം രൂപക്ക് വിറ്റു; അമ്മ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോക്‌സോ കേസ് - ബിഹാർ സ്വദേശിയായ പെൺകുട്ടി
ബിഹാർ സ്വദേശിയായ പെൺകുട്ടിയെ അമ്മയും അമ്മായിയും ചേർന്ന് ഒരു ലക്ഷം രൂപക്ക് മധ്യപ്രദേശ് സ്വദേശിയായ യുവാവിന് വിൽക്കുകയായിരുന്നു
മകളെ ഒരു ലക്ഷം രൂപക്ക് വിറ്റു; അമ്മ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
15 ദിവസം മുൻപാണ് പെൺകുട്ടിയെ ഒരു ലക്ഷം രൂപക്ക് യുവാവിന് വിറ്റത്. 12 ദിവസം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. പോക്‌സോ, മനുഷ്യക്കടത്ത് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് പറഞ്ഞു.