കേരളം

kerala

ETV Bharat / bharat

തീവ്ര നാഗാ സംഘടനയായ എന്‍എസ്‌സിഎന്നിന്‍റെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചു - എൻ‌എസ്‌സി‌എൻ

എകെ സീരീസ് റൈഫിൾ, വെടിമരുന്ന് എന്നിവയുൾപ്പെടെയുള്ളവ പിടിച്ചെടുത്തു.

എൻ‌എസ്‌സി‌എൻ

By

Published : Jun 30, 2019, 11:42 PM IST

ഗുവാഹത്തി: തീവ്ര നാഗാ സംഘടനയായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍റിന്‍റെ ( എൻഎസ്‌സിഎന്‍) ഒളിത്താവളങ്ങള്‍ നശിപ്പിച്ചു. രണ്ട് ഒളിത്താവളങ്ങളാണ് നശിപ്പിച്ചത്. ജോംഗ്രം, ഇന്തോ-മ്യാൻമർ അതിർത്തിക്ക് സമീപമുള്ള ഒളിത്താവളം എന്നിവയാണ് നശിപ്പിച്ചത്. പൊലീസും അസം റൈഫിള്‍സും സംയുക്തമായാണ് ആക്രമണം നടത്തിയത്. ഒളിത്താവളങ്ങളിൽ നിന്ന് എകെ സീരീസ് റൈഫിൾ, വെടിമരുന്ന് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ സൈന്യം കണ്ടെടുത്തു. എൻ‌എസ്‌സി‌എൻ (ഐ‌എം) കലാപകാരികൾ താൽക്കാലിക താമസത്തിനായി ഉപയോഗിച്ചിരുന്ന ക്യാമ്പുകളാണിവ എന്നാണ് വിവരം.

ABOUT THE AUTHOR

...view details