കേരളം

kerala

ETV Bharat / bharat

ഡോക്‌ടർക്ക് നേരെ ആക്രമണം; ഗാന്ധി ആശുപത്രിയിൽ പൊലീസ് സുരക്ഷ - ഗാന്ധി ആശുപത്രിയിൽ പൊലീസിനെ വിന്യസിപ്പിച്ചു

കൊവിഡ് രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഐസൊലേഷൻ വാർഡിൽ ഡോക്‌ടറെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ ഒന്നിനാണ് സംഭവം.

Police deployed at Gandhi Hospital  attack on a doctor  Gandhi Hospital,  ഡോക്‌ടർക്ക് നേരെ ആക്രമണം  ഗാന്ധി ആശുപത്രിയിൽ പൊലീസിനെ വിന്യസിപ്പിച്ചു  ഗാന്ധി ആശുപത്രി
ഡോക്‌ടർക്ക് നേരെ ആക്രമണം; ഗാന്ധി ആശുപത്രിയിൽ പൊലീസിനെ വിന്യസിപ്പിച്ചു

By

Published : Apr 3, 2020, 3:40 PM IST

ഹൈദരാബാദ്: ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ പൊലീസിനെ വിന്യസിപ്പിച്ചു. ഏപ്രിൽ ഒന്നിന് ഡോക്‌ടർക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷമാണ് നടപടി. കൊവിഡ് രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഐസൊലേഷൻ വാർഡിൽ ഡോക്‌ടറെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തെലങ്കാന ആരോഗ്യമന്ത്രി ഈതാല രാജേന്ദ്ര അറിയിച്ചിരുന്നു. സംഭവത്തിൽ ഡൽഹി എയിംസ് ആശുപത്രിയിലെ റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാക്ക് പരാതി അയച്ചു.

ABOUT THE AUTHOR

...view details