രാജ്‌താക്കറെയ്ക്കും കുരുക്ക്; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു - Raj Thackeray news
ചോദ്യം ചെയ്യലിന്‍റെ ഭാഗമായി പാര്‍ട്ടി നേതാവ് സന്ദീപ് ദേശ്‌പാണ്ഡെയെയും പൊലീസ് തടഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മുംബൈ: മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന പാര്‍ട്ടി മേധാവി രാജ്‌താക്കറെയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്‍റെ ഭാഗമായി പാര്‍ട്ടി നേതാവ് സന്ദീപ് ദേശ്‌പാണ്ഡെയെ പൊലീസ് തടഞ്ഞുവച്ചതായി ആരോപണം. ശിവജി പാര്‍ക്ക് പൊലീസാണ് ദേശ്‌പാണ്ഡെയെ തടഞ്ഞുവച്ചത്. രാജ്‌താക്കറെയെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ സന്ദീപ് ദേശ്‌പാണ്ഡെയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ദേശ്‌പാണ്ഡെയെ തടഞ്ഞുവച്ചതെന്നാണ് പൊലീസ് ഭാഷ്യം. ബാരിക്കേഡുകള്‍ ഉപയോഗിച്ചാണ് പൊലീസ് പാര്‍ട്ടിപ്രവര്‍ത്തകരെ തടഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ താന്‍ തയ്യാറാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്നും രാജ്‌താക്കറെ ട്വിറ്ററിലൂടെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. കൊഹിനൂര്‍ സിടിഎൻഎലിന് അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് വായ്‌പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് രാജ്‌താക്കറെയെ എന്‍ഫോഴ്സ്മെന്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. അനിഷ്‌ടസംഭവങ്ങളുണ്ടാകാതിരിക്കാൻ മറൈൻ ഡ്രൈവ്, എംആര്‍എ മാര്‍ഗ്, ഡാബര്‍, ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.