കേരളം

kerala

ETV Bharat / bharat

പാക് അധീന കശ്‌മീര്‍ ഭീകരവാദികളുടെ നിയന്ത്രണത്തിലെന്ന് ബിപിൻ റാവത്ത് - Army chief Gen Bipin Rawat latest news

പാക് അധീന കശ്‌മീരും ഗിൽജിത്തും ബാൾട്ടിസ്ഥാനും ഉള്‍പ്പെടുന്നതാണ് പൂർണമായ ജമ്മു കശ്‌മീര്‍. ഈ സ്ഥലങ്ങൾ‌ നമ്മുടെ അയൽക്കാർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്നും കരസേന മേധാവി ജനറല്‍ ബിപിൻ റാവത്ത്.

ബിപിൻ റാവത്ത്

By

Published : Oct 26, 2019, 8:22 AM IST

ന്യൂഡല്‍ഹി:പാക് അധീന കശ്‌മീര്‍ നിയന്ത്രിക്കുന്നത് ഭീകരരാണെന്ന് കരസേന മേധാവി ജനറല്‍ ബിപിൻ റാവത്ത്. പാക് അധീന കശ്‌മീര്‍, ഗില്‍ജിത്ത്, ബാൾട്ടിസ്ഥാൻ എന്നിവ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈയ്യേറിയതാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. കശ്‌മീരിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നത് പാകിസ്ഥാനാണെന്നും അദ്ദേഹം ആരോപിച്ചു.

കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വര്‍ധിച്ചതായി ഇന്‍റിലിജൻസ് റിപ്പോര്‍ട്ടുണ്ടെന്നും കരസേന മേധാവി പറഞ്ഞു. ഓഗസ്റ്റ് അഞ്ച് വരെ മാത്രം 823 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങൾ 778 കിലോമീറ്റര്‍ ചുറ്റളവില്‍ പാകിസ്ഥാൻ നടത്തിയെന്നാണ് ഇന്ത്യൻ കരസേനയുടെ കണക്കുകൾ. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെ ഇന്ത്യ- പാകിസ്ഥാൻ ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പാണ് ഉയർന്നത്.

ABOUT THE AUTHOR

...view details