ന്യൂഡൽഹി: വിജയവാഡയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നാകും ഈ തുക നൽകുകയെന്നും പിഎംഒ വ്യക്തമാക്കി. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും ആവശ്യമായ സഹായം വാഗ്‌ദാനം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
വിജയവാഡ തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു - PMO
കൊവിഡ് സെന്‍ററാക്കി മാറ്റിയ സ്വർണ പാലസ് ഹോട്ടലിൽ രാവിലെയുണ്ടായ തീപിടിത്തത്തിൽ മരിച്ച പത്ത് പേരുടെ കുടുംബങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്ന് പിഎംഒ അറിയിച്ചു.
വിജയവാഡ തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു
മരിച്ചവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് അറിയിച്ച അദ്ദേഹം പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്വീറ്റ് ചെയ്‌തിരുന്നു. കൊവിഡ് സെന്‍ററാക്കി മാറ്റിയ സ്വർണ പാലസ് ഹോട്ടലിലാണ് രാവിലെ തീപിടിത്തമുണ്ടായത്. അപകടത്തിൽ 10 പേർ മരിക്കുകയും 20 കൊവിഡ് രോഗികൾക്കും മറ്റു ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്‌തിരുന്നു.