മുംബൈ: പി.എം.സി ബാങ്ക് അഴിമതിയില്‍ നീതി നടപ്പിലാക്കുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മഹാരാഷ്‌ട്രയിലെ താനെയില്‍ പി.എം.സി ബാങ്ക് നിക്ഷേപകര്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ പതിമൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിക്ഷേപകരുടെ പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്യുമെന്നും അനീതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.
നീതി നടപ്പിലാക്കും; പി.എം.സി ബാങ്ക് നിക്ഷേപകര്‍ക്ക് ഫട്‌നാവിസിന്‍റെ ഉറപ്പ്
പി.എം.സി ബാങ്ക് അഴിമതിയില്‍ മഹാരാഷ്‌ട്രയിലെ താനെയില്‍ നിക്ഷേപകര്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഫട്‌നാവിസ്.
നീതി നടപ്പിലാക്കും; പി.എം.സി ബാങ്ക് നിക്ഷേപകര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങൾ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നിരവധി നിക്ഷേപകരെയാണ് പ്രതിസന്ധിയിലാക്കിയത്.