ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം തട്ടിയെടുത്തെന്ന ആരോപണവുമായി ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. പൊതുപണം കുടുംബം നടത്തുന്ന ഫണ്ടിലേക്ക് തിരിച്ചുവിടുന്നത് ലജ്ജാകരവും, ഇത് ജനങ്ങളോടുള്ള വഞ്ചനയുമാണെന്ന് നദ്ദ വിമർശിച്ചു. 'പാർട്‌ണർ ഓർഗനൈസേഷൻ, ഡോണർസ് വർഷം 2005-2006', 'പാർട്‌ണർ ഓർഗനൈസേഷൻ, ഡോണേർസ് വർഷം 2007-2008' എന്നിങ്ങനെ രാജീവ് ഗാന്ധി ഫൗണ്ടേഷന് പിഎംഎൻആർഎഫ് ഫണ്ടിൽ നിന്ന് യുപിഎ കാലഘട്ടത്തിൽ പണം സംഭാവന ചെയ്‌തതായി കാണിക്കുന്ന വിവരങ്ങൾ നദ്ദ ട്വിറ്ററിലൂടെ പങ്കുവെച്ചു.
പിഎം ദുരുതാശ്വാസ ഫണ്ടിൽ നിന്ന് പണം തട്ടിയെടുത്തു; ആരോപണവുമായി ജെ.പി നദ്ദ
രാജീവ് ഗാന്ധി ഫൗണ്ടേഷന് പിഎംഎൻആർഎഫ് ഫണ്ടിൽ നിന്ന് യുപിഎ കാലഘട്ടത്തിൽ പണം സംഭാവന ചെയ്‌തതായി കാണിക്കുന്ന വിവരങ്ങൾ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ ട്വിറ്ററിലൂടെ പങ്കുവെച്ചു.
പിഎം ദുരുതാശ്വാസ ഫണ്ടിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം തട്ടിയെടുത്തു; ആരോപണവുമായി ജെ.പി നദ്ദ
രാജ്യത്തെ ജനങ്ങൾ അധ്വാനിക്കുന്ന പണം മറ്റുള്ളവരെ സഹായിക്കാനായി ദുരിതാശ്വാസ ഫണ്ടിൽ സംഭാവന നൽകുന്നു. കോൺഗ്രസ് ഇടക്കാല അധ്യക്ഷയും ആർജിഎഫ് മേധാവിയുമായ സോണിയ ഗാന്ധി സുതാര്യത, ധാർമികത എന്നിവയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആരോപിച്ചു. ഒരു കുടുംബത്തിന്‍റെ പണത്തോടുള്ള ആത്യാഗ്രഹം രാജ്യത്ത് വലിയ നഷ്‌ടമുണ്ടാക്കി. ഈ കൊള്ളയ്‌ക്ക് പ്രതിപക്ഷ പാർട്ടി തീർച്ചയായും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.