റാഫേല്‍ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്ന് റിപ്പോർട്ട്. പ്രതിരോധ മന്ത്രാലയവും റാഫേലുമായി ചര്‍ച്ച നടത്തിയ ഇന്ത്യന്‍ സംഘവും മുന്നോട്ട് വെച്ച നിലപാടില്‍ വിപരീതമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്ത തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ട്
റാഫേലില്‍ പുതിയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം ശക്തമാക്കി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് തിരിഞ്ഞു.
വിഷയത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്‍മാറണമെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹന്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫയല്‍ നല്‍കാനുണ്ടായ സാഹചര്യം ഓര്‍ക്കുന്നില്ലെന്നാണ് മോഹന്‍ കുമാറിന്‍റെ പ്രതികരണം. അതേ സമയം റാഫേലില്‍ പുതിയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം ശക്തമാക്കി. ഇതേ തുടര്‍ന്ന് സഭ ഇന്നത്തേക്ക് തിരിഞ്ഞു.
ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് പ്രതിരോധമന്ത്രാലയവും ഫ്രഞ്ച് സര്‍ക്കാരും തമ്മിലുളള ബന്ധത്തെ ബാധിച്ചുവെന്ന പേരില്‍ അന്നത്തെ പ്രതിരോധവകുപ്പ് മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ കത്തെഴുതിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.