ലക്നൗ: ഉത്തർപ്രദേശിൽ 1.25 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 26 ന് ഉദ്ഘാടനം ചെയ്യും. വെർച്വൽ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ഗോരഖ്പൂർ ഉൾപ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കളുമായി സംസാരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഇത് രാജ്യത്ത് ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ നൈപുണ്യ പരിശോധന നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുപിയിൽ പ്രധാനമന്ത്രിയുടെ തൊഴില്‍ പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും - 1.25 കോടി ആളുകൾക്ക്
ഇത് രാജ്യത്ത് ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണെന്ന് അധികൃതര്‍
യുപിയിൽ 1.2 കോടി ആളുകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി പ്രധാന മന്ത്രി ഉത്ഘാടനം ചെയ്യും
തൊഴിലാളികൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് ജോലികൾ നൽകും. അതേസമയം, മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി മേധാവിയുമായ അഖിലേഷ് യാദവ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരു കോടി തൊഴിലവസരങ്ങൾ നൽകുന്ന വിഷയത്തിൽ യോഗി ആദിത്യനാഥിനെ വിമർശിച്ചു. ഒരു റാലിയിൽ ഒരു കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ ജനങ്ങൾക്ക് കിട്ടിയൊ എന്നും യാദവ് ട്വീറ്റിൽ ചോദിച്ചു.