കേരളത്തിൽ ബി ജെ പി പ്രവർത്തകർ ജീവൻ പണയംവെച്ചാണ് പ്രവർത്തിക്കുന്നതെന്നും വോട്ട് തേടുന്ന പ്രവർത്തകർ ജീവനോടെ മടങ്ങും എന്ന് ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ട്. സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നും മോദി. വാരാണസിയിൽ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരള രാഷ്ട്രീയം പരാമർശിച്ചത്.
വാരാണസിയില്‍ കേരള രാഷ്ട്രീയം പറഞ്ഞ് നരേന്ദ്രമോദി
സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് നരേന്ദ്രമോദി.
നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ കലക്ടറേറ്റിൽ എത്തിയാണ് പത്രിക സമർപ്പിക്കുന്നത്. അതിന് മുന്നോടിയായി എൻഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പങ്കെടുത്തിരുന്നു. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ബിജെപി പാർലമെന്‍ററി പാർട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖ നേതാക്കളും മോദിയെ അനുഗമിക്കും. പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ മോദി വാരാണസിയിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.