ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഒരു വാക്സിൻ ലഭ്യമാകുമ്പോൾ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി വിവിധ സാങ്കേതിക ഉപകരണങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വലിയ തോതിലുള്ള പ്രതിരോധ വാക്സിനുകളുടെ വിശദമായ ആസൂത്രണം ഉടനടി നടത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ കൊവിഡ് വാക്സിൻ; അവലോകന യോഗം ചേർന്നു
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കൊവിഡ് -19 നായുള്ള ഇന്ത്യയുടെ ആദ്യത്തെ വാക്സിൻ കാൻഡിഡേറ്റ് കോവാക്സിൻ വിജയകരമായി വികസിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ, ആഗോള വാക്സിൻ വികസന ശ്രമങ്ങളുടെ നിലവിലെ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്തു. കൊവിഡിനെതിരായ ആഗോള പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് വാക്സിൻ വികസനത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ട്രസ്റ്റ് നേരത്തെ 100 കോടി രൂപ അനുവദിച്ചിരുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, കൊവിഡ് -19 നായുള്ള ഇന്ത്യയുടെ ആദ്യത്തെ വാക്സിൻ കാൻഡിഡേറ്റ് കോവാക്സിൻ വിജയകരമായി വികസിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. 16,893 മരണങ്ങൾ ഉൾപ്പെടെ 5,66,840 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.