പ്രയാഗ് രാജ് സന്ദർശനത്തിനിടെ ശുചീകരണ തൊഴിലാളികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗരത്തിലെ അഞ്ചോളം ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകിയാണ് മോദി തന്‍റെആദരമർപ്പിച്ചത്. എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണിവ. സ്വച്ഛ് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുകയാണ്. സ്വച്ഛ് ഭാരതിനായി പ്രവർത്തിക്കുന്ന എല്ലാവരെയും താൻ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി പ്രധാനമന്ത്രി
"എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണിവ. സ്വച്ഛ് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുകയാണ്. സ്വച്ഛ് ഭാരതിനായി പ്രവർത്തിക്കുന്ന എല്ലാവരെയും താൻ അഭിവാദ്യം ചെയ്യുന്നു."
ശുചീകരണ തൊഴിലാളികളുടെ കാലുകഴുകി പ്രധാനമന്ത്രി
കുംഭമേളയോടനുബന്ധിച്ചുള്ളത്രിവേണി സംഗമ സ്നാനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രത്യേക പൂജകളും നടത്തി. രാജ്യത്തെ130 കോടി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിപ്രാര്‍ത്ഥിച്ചതായി ഗംഗാ സ്നാനത്തിന് ശേഷം മോദി ട്വീറ്റ് ചെയ്തു. കുങ്കുമ നിറത്തിലുള്ള കുര്‍ത്തയും ഷാളും ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങുകളില്‍ പങ്കെടുത്തത്.ഗോരഖ്പൂരിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ ഉദ്ഘാടനത്തിന്ശേഷമാണ് അദ്ദേഹം പ്രയാഗ്രാജിലെത്തിയത്.