ന്യൂഡല്‍ഹി:ഗാന്ധിജിയെ അപമാനിച്ച പ്രഗ്യയോട് പൊറുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം. നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നു, ഒരു ദേശസ്‌നേഹി എപ്പോഴും ദേശസ്‌നേഹിയായി തന്നെ തുടരും. ഗോഡ്സെയെ ഭീകരവാദി എന്ന് വിളിക്കുന്നവർ സ്വയം ചിന്തിക്കണമെന്നും, അങ്ങനെ ഉള്ളവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കും എന്നായിരുന്നു പ്രഗ്യാ സിങിന്‍റെ പരാമർശം. ഈ പരാമർശം വിവാദമായതോടെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രഗ്യായുടെ നിലപാട് പാർട്ടിയുടേതല്ലെന്നും, മാപ്പ് പറയണമെന്നും പാർട്ടി വക്താവ് പറഞ്ഞു.
ഗാന്ധിജിയെ അപമാനിച്ച പ്രഗ്യക്ക് മാപ്പില്ല; നരേന്ദ്രമോദി - രാജ്യസ്നേഹി
നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നു, ഒരു ദേശസ്‌നേഹി എപ്പോഴും ദേശസ്‌നേഹിയായി തന്നെ തുടരും എന്നായിരുന്നു പ്രഗ്യാ സിങിന്‍റെ പരാമർശം.
ഗാന്ധിജിയെ അപമാനിച്ച പ്രഗ്യക്ക് മാപ്പില്ല; നരേന്ദ്രമോദി
ഗോഡ്സെയെ രാജ്യസ്നേഹി എന്ന് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രയമാണെന്നും ആരെയും വിഷമിപ്പിക്കാനല്ലന്നും തന്‍റെ അഭിപ്രായം ആരെങ്കിലും വിഷമിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നു എന്നും പ്രഗ്യാ സിങ് അറിയിച്ചിരുന്നു.