കൊവിഡ് മുൻകരുതലുകളെടുത്ത് ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി - coronavirus protocols
16 ജില്ലകളിലായി 71 നിയോജകമണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിന്‍റെ ആദ്യം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിൽ ബിഹാറിലെ ജനങ്ങളോട് തെരഞ്ഞെടുപ്പ് അവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''കൊവിഡ് മുൻകരുതലുകൾ എടുത്ത് ജനാധിപത്യത്തിന്‍റെ ഭാഗമാകാൻ ഞാൻ എല്ലാ വോട്ടർമാരോടും അഭ്യർഥിക്കുന്നു''എന്ന് മോദി ട്വീറ്റ് ചെയ്തു. 16 ജില്ലകളിലായി 71 നിയോജകമണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാഷ്ട്രീയ ജനതാദളിൽ നിന്ന് 42, ജനതാദൾ (യുണൈറ്റഡ്) ൽ നിന്ന് 35, ബിജെപിയിൽ നിന്ന് 29, കോൺഗ്രസിൽ നിന്ന് 21, ഇടതുപാർട്ടികളിൽ നിന്ന് 8 പേർ ഉൾപ്പെടെ 1,066 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.