മുംബൈയിലെ മെട്രോ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും - മെട്രോ
19,000 കോടി രൂപയാണ് മെട്രോ പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്
ന്യൂഡൽഹി : മുംബൈയിൽ മൂന്ന് പുതിയ മെട്രോ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. 19,000 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്. ഇത് മുംബൈ നഗരത്തിന്‍റെ മെട്രോ ശൃംഖലയിലേക്ക് 42 കിലോമീറ്ററിലധികം ദൂരമാണ് വർദ്ധിപ്പിക്കുന്നത്. അതേ സമയം മഹാരാഷ്ട്ര സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (യുഎംഇഡി) സംഘടിപ്പിക്കുന്ന സ്വാശ്രയ ഗ്രൂപ്പുകളുടെ യോഗത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് ഔറംഗബാദ് സന്ദർശിക്കും. ഔറംഗബാദ് ഇൻഡസ്ട്രിയൽ സിറ്റി (ഓറിക്) യുടെ ബിസിനസ് ആന്‍റ് അഡ്‌മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി ഇന്ന് ഡിഎംഐസി ഓറിക് സിറ്റി എന്ന പേരിൽ രാജ്യത്തിന് സമർപ്പിക്കും.