ന്യൂഡൽഹി: ത്സാന്‍സിയിലെ റാണി ലക്ഷ്മി ബായി കേന്ദ്ര കാർഷിക സർവകലാശാലയുടെ കോളജ്, അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ബുന്ദേല്‍ഖണ്ടിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനമായ ആർഎൽബി കേന്ദ്ര കാർഷിക സർവകലാശാലയുടെ കെട്ടിടങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടന ചടങ്ങ്.
കേന്ദ്ര കാർഷിക സർവകലാശാലയുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് - Prime Minister Narendra Modi
സർവകലാശാലയുടെ കോളജ്, അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് 12.30ന് വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാർഷികമേഖലയിലെ ഗവേഷണങ്ങൾക്കും കർഷകക്ഷേമത്തിനും ഉള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് സർവകലാശാലയുടെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മോദി ട്വിറ്ററിൽ വ്യക്തമാക്കി.
2014-15ൽ പ്രവർത്തിച്ചുതുടങ്ങിയ സർവകലാശാല കൃഷി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇത് ഝാൻസിയിലെ ഇന്ത്യൻ ഗ്രാസ്‌ലാന്‍റ് ആന്‍റ് ഫോണ്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രി സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുമെന്നും സൂചനയുണ്ട്.