ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാതി'ന്‍റെ അറുപത്തിരണ്ടാം പതിപ്പ് ഇന്ന് സംപ്രേഷണം ചെയ്യും. ജലസംരക്ഷണം, അക്രമം, ആയുധങ്ങൾ, ഖേലോ ഇന്ത്യ എന്നിവയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ മന്‍ കി ബാത്തില്‍ പ്രധാന വിഷയങ്ങളായത്. ജനുവരി 26നായിരുന്നു ആദ്യ പതിപ്പ് സംപ്രേഷണം ചെയ്തത്.
പ്രധാനമന്ത്രിയുടെ മൻ കി ബാത് ഇന്ന് - മന്‍ കി ബാത്
ജനുവരി 26നായിരുന്നു 'മന്‍ കി ബാതി'ന്‍റെ ഈ വര്‍ഷത്തെ ആദ്യ പതിപ്പ് സംപ്രേഷണം ചെയ്തത്
#jalshakti4India എന്ന ഹാഷ്‌ടാഗോടെ ജലം സംരക്ഷിക്കുന്നതിന് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ആവശ്യപ്പെട്ടത്. രാജ്യത്ത് കുളങ്ങളും ടാങ്കുകളും വലിയ തോതിൽ നിർമിച്ചിട്ടുണ്ടെന്നും സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഈ പരിശ്രമത്തിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അന്ന് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കുറഞ്ഞു. ഇതിന് കാരണം സമാധാനപരമായ സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.