കേരളം

kerala

ETV Bharat / bharat

ജി-7 ഉച്ചകോടിക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

ഇന്ത്യ-ചൈന അതിർത്തി തർക്കം ഇരുനേതാക്കളും ചർച്ച ചെയ്‌തു.

COVID-19 pandemic  US President Donald Trump  realDonaldTrump  US Presidency of G-7  narendra modi  modi g7  മോദി ട്രംപ്  മോദി ജി7  മോദി ട്രംപ് ചർച്ച
ജി-7 ഉച്ചകോടിക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

By

Published : Jun 3, 2020, 2:56 AM IST

ന്യൂഡല്‍ഹി: ഈ വർഷം അമേരിക്കയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ - ചൈന തർക്കം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്‌തു. ഫോണിലൂടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.

ട്രംപുമായി ചർച്ച നടത്തിയ കാര്യം നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. അമേരിക്കയിലെ ആഭ്യന്തര സംഘർഷങ്ങളും, കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളും മോദി-ട്രംപ് സംഭാഷണത്തില്‍ ചർച്ചയായി. കൊവിഡിന് ശേഷമുള്ള ലോകത്ത് കൂട്ടായ്‌മകൾ വിപുലീകരിക്കേണ്ടതിന്‍റെ ആവശ്യകതയും മോദി സൂചിപ്പിച്ചു.

ജി-7 ഉച്ചകോടി നേരത്തെ മാറ്റിവച്ചതായി അമേരിക്ക അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ജി-7 കൂട്ടായ്‌മ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്‌തു. ഉച്ചകോടിയുടെ വിജയത്തിനായി അമേരിക്കയ്‌ക്കും മറ്റ് രാജ്യങ്ങൾക്കുമൊപ്പം പ്രവർത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.

അമേരിക്കയില്‍ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച നരേന്ദ്ര മോദി കാര്യങ്ങൾ എത്രയും വേഗത്തില്‍ സാധാരണ നിലയിലാകട്ടെ എന്നും ആശംസിച്ചു.

ABOUT THE AUTHOR

...view details