ന്യൂഡല്‍ഹി: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ വാര്‍ഷിക ദിനമായ ഇന്ന് രക്തസാക്ഷികളെ അനുസ്മരിച്ച് പ്രധാനമന്ത്രി. വരും കാലങ്ങളിലും ഇവരുടെ ധീരത ഇന്ത്യന്‍ ജനതയ്‌ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. രക്തസാക്ഷികളുടെ ത്യാഗവും ധൈര്യവും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് ജാലിയന്‍വാലാബാഗ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
ജാലിയന്‍വാലാബാഗ് രക്തസാക്ഷികളെ അനുസ്മരിച്ച് പ്രധാനമന്ത്രി
ജാലിയന്‍വാലാബാഗ് ദിനമായ ഇന്ന് രക്തസാക്ഷികളുടെ ത്യാഗവും ധൈര്യവും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ഇവരുടെ ധീരത ഇന്ത്യന്‍ ജനതയ്‌ക്ക് പ്രചോദനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
1919 ഏപ്രില്‍ 19 നാണ് അമൃത്‌സറിലെ ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കൊല നടന്നത്. ദേശീയ നേതാക്കളായ സത്യപാലിന്‍റെയും സൈഫുദ്ദീന്‍ കിച്ച്ല്യൂവിന്‍റെയും അറസ്റ്റോടനുബന്ധിച്ച് ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ഒരു പ്രകോപനവുമില്ലാതെ വെടിവെക്കാന്‍ ബ്രിട്ടീഷ് സൈന്യത്തോട് ജനറല്‍ ഒ ഡയര്‍ ആവശ്യപ്പെടുകയായിരുന്നു. ബ്രിട്ടീഷ് ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 1200 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ 1000ത്തിലധികം പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.