കേരളം

kerala

ETV Bharat / bharat

ധനകാര്യ വാണിജ്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി

മികച്ച 50 ഉദ്യോഗസ്ഥരിൽ നിന്ന് പ്രധാനമന്ത്രി വിവരങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ സാമ്പത്തിക ഉപദേശക സമിതി, ധനമന്ത്രാലയത്തിലെ ചീഫ്, പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ, എൻഐടിഐ ആയോഗ് എന്നിവരുമായി മൂന്ന് വ്യത്യസ്ത യോഗങ്ങൾ പ്രധാനമന്ത്രി നടത്തിയിരുന്നു.

പ്രധാനമന്ത്രി  സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക  സമ്പദ്‌വ്യവസ്ഥ  മോദി  PM Modi  ധനകാര്യ വാണിജ്യ മന്ത്രാലയം  revive economy  finance and commerce ministries
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമവുമായി പ്രധാനമന്ത്രി

By

Published : Jul 16, 2020, 4:31 PM IST

ന്യൂഡല്‍ഹി:കൊവിഡ് 19 സൃഷ്‌ടിച്ച ആഘാതം ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ വാണിജ്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി.

ഉപഭോക്തൃ ആവശ്യം കുറയുന്നതുമൂലം സമീപകാലങ്ങളിൽ മാന്ദ്യം നേരിട്ട സമ്പദ്‌വ്യവസ്ഥയുടെ വേഗത്തിലുള്ള വീണ്ടെടുക്കലില്‍ ആയിരിക്കണം പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിംഗിലൂടെ ഒന്നര മണിക്കൂറോളം നടത്തിയ യോഗത്തില്‍ ധനകാര്യ വാണിജ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു.

മികച്ച 50 ഉദ്യോഗസ്ഥരിൽ നിന്ന് പ്രധാനമന്ത്രി വിവരങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ സാമ്പത്തിക ഉപദേശക സമിതി, ധനമന്ത്രാലയത്തിലെ ചീഫ്, പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ, എൻഐടിഐ ആയോഗ് എന്നിവരുമായി മൂന്ന് വ്യത്യസ്ത യോഗങ്ങൾ പ്രധാനമന്ത്രി നടത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ 20.97 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കൊവിഡ് സൃഷ്‌ടിച്ച ആഘാതം സർക്കാർ വിലയിരുത്തുകയാണെന്നും ആവശ്യമെങ്കിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details