കേരളം

kerala

ETV Bharat / bharat

ആരോഗ്യകാര്യത്തില്‍ ശ്രദ്ധ: നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമെന്നും പ്രധാനമന്ത്രി

MODI  PM MODI live  മോദി  പ്രധാനമന്ത്രി തത്സമയം
ആരോഗ്യകാര്യത്തില്‍ ശ്രദ്ധ: നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമെന്നും പ്രധാനമന്ത്രി

By

Published : Jun 30, 2020, 4:11 PM IST

Updated : Jun 30, 2020, 5:29 PM IST

16:03 June 30

ഇളവുകൾ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണുന്നു. മാർഗരേഖ ലംഘിക്കുന്നവരെ തടയണം. രാജ്യം രണ്ടാം ഘട്ട അൺലോക്കിലേക്കാണ്.

ന്യൂഡൽഹി:  കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്യസമയത്തെ ലോക്ക് ഡൗൺ മരണനിരക്ക് കുറച്ചു. കൊവിഡ് മരണനിരക്കില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മികച്ച സ്ഥിതിയിലാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നു. ഓരോ പൗരനും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കണം. രോഗങ്ങൾക്കെതിരെ മുൻകരുതല്‍ വേണം. ആരും പട്ടിണി കിടക്കാൻ ഇടവരരുത്. നവംബർ മാസം വരെ ഭക്ഷ്യധാന്യം സൗജന്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇളവുകൾ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണുന്നു. മാർഗരേഖ ലംഘിക്കുന്നവരെ തടയണം. രാജ്യം രണ്ടാം ഘട്ട അൺലോക്കിലേക്കാണ്.  സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. റെഡ് സോണുകളിൽ അതീവ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ചു.  പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി വിപുലീകരിക്കുന്നതിലൂടെ പദ്ധതി അതിഥി തൊഴിലാളികൾക്കും തുണയാകും. ഇതുവരെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. അർഹരായവർക്ക് അഞ്ച് കിലോ അരി നൽകും. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡൻ്റ് വരെ ആരും നിയമത്തിനു മുകളിലല്ല എന്നും അദ്ദേഹം പറഞ്ഞു.  ജൻധൻ അക്കൗണ്ടുകളിൽ 21,000 കോടി രൂപ നേരിട്ടു നൽകിയെന്നും ഒൻപത് കോടി കുടുംബങ്ങൾക്ക് 18000 കോടി രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Last Updated : Jun 30, 2020, 5:29 PM IST

ABOUT THE AUTHOR

...view details