ജയ്‌പൂർ: പാകിസ്ഥാനിൽ മതപരമായ പീഡനങ്ങൾ നേരിടുന്ന കുടിയേറ്റക്കാർക്ക് മോദി ദൈവത്തെ പോലെയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിലൂടെ അസ്ഥിരമായി ജീവിക്കുന്ന കുടിയേറ്റക്കാർക്ക് പുതിയ ജീവിതം തുറന്ന് കൊടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചെയ്‌തതെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ജയ്‌പൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റക്കാർക്ക് മോദി ദൈവത്തെ പോലെയെന്ന് ശിവരാജ് സിംഗ് ചൗഹാൻ - പൗരത്വ ഭേദഗതി നിയമം
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിലൂടെ അസ്ഥിരമായി ജീവിക്കുന്ന കുടിയേറ്റക്കാർക്ക് പുതിയ ജീവിതം തുറന്ന് കൊടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചെയ്‌തതെന്ന് ശിവരാജ് സിംഗ് ചൗഹാൻ
മോദി കൂടിയേറ്റക്കാർക്ക് ദൈവത്തെ പോലെയെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
പൗരത്വ നിയമം സംബന്ധിച്ച് കോൺഗ്രസ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും എതിർപ്പുണ്ടായിരുന്നെങ്കിൽ ബില്ല് പാസാക്കുന്നതിനുമുമ്പ് പാർലമെന്‍റിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി സംസാരിക്കണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ അവസ്ഥയെക്കുറിച്ച് കോൺഗ്രസ് പ്രസിഡന്‍റും രാഹുൽ ഗാന്ധിയും എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്നും ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു.
Last Updated : Dec 24, 2019, 7:11 AM IST