കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് - മുഖ്യമന്ത്രി

സംസ്ഥാനങ്ങളില്‍ എത്രപേര്‍ നിരീക്ഷണത്തിലുണ്ട്, പ്രതിരോധ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.

PM Modi  COVID-19  coronavirus outbreak  video conferencing  പ്രധാനമന്ത്രി  നരേന്ദ്ര മോദി  മുഖ്യമന്ത്രി  വീഡിയോ കോണ്‍ഫ്രന്‍സ്
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

By

Published : Apr 2, 2020, 1:58 PM IST

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സംസ്ഥാനങ്ങളില്‍ എത്രപേര്‍ നിരീക്ഷണത്തിലുണ്ട്, പ്രതിരോധ പ്രവർത്തനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.

തബ് ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരുടെ വിഷയങ്ങൾ, അതിഥി തൊഴിലാളികളുടെ സംരക്ഷണം, പലായനം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിവിധ മന്ത്രാലയങ്ങളിലെ ഉന്നത തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചർച്ച നടത്തുന്നത്. മാര്‍ച്ച് 20നാണ് ആദ്യമായി ചർച്ച നടത്തിയത്. അതിന് ശേഷം മാര്‍ച്ച് 24നാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details