വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കുറിച്ച് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പരാമർശം നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. സംഭവത്തിൽ പരിശോധന നടത്തിയെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗുജറാത്തിലെ പഠാന്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി അഭിനന്ദനെ കുറിച്ച് പരാമർശിച്ചത്.
അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള പരാമർശം; മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ് - പെരുമാറ്റചട്ടം
ഗുജറാത്തിലെ പട്ടാൻ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ച് പരാമര്‍ശിച്ചത്.
ഫയൽ ചിത്രം
അഭിനന്ദൻ വർധമാനെ പാക് സൈന്യം പിടിച്ചു വച്ചതിന് ശേഷം താൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അഭിനന്ദന് എന്തെങ്കിലും സംഭവിച്ചാൽ പാകിസ്ഥാനെ വെറുതെ വിടില്ലെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും മോദി പറഞ്ഞു. സൈന്യത്തിന്‍റെ ചിത്രങ്ങളും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നു.