ന്യൂഡല്‍ഹി: കൊവിഡ്-19 മഹാമാരിയെ നേരിടാന്‍ ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്ക് ലോക നേതാക്കള്‍ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ റോഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ നേരിടാന്‍ മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും പല രാജ്യങ്ങള്‍ക്കും ഇന്ത്യ നല്‍കിയിരുന്നു.
ലോക നേതാക്കള്‍ ഇന്ത്യയോട് നന്ദി അറിയിച്ചുവെന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി
മോദിയുടെ പ്രതിവാര റോഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ നേരിടാന്‍ മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും പല രാജ്യങ്ങള്‍ക്കും ഇന്ത്യ നല്‍കിയിരുന്നു.
കൊവിഡ്-19 പ്രതിരോധം; ലോക നേതാക്കള്‍ ഇന്ത്യയോട് നന്ദി പറഞ്ഞതായി പ്രധാനമന്ത്രി
ഇതിന് പല ലോക നേതാക്കളും നന്ദി അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളോട് അവര്‍ നന്ദി പറഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈട്രോക്സിക്ലോറോക്വിനിന്‍റെ പ്രധാന നിര്‍മാതാക്കളാണ് ഇന്ത്യ. ഈ മരുന്ന് 55 രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്നുണ്ട്. ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, അമേരിക്ക, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയാണ് മരുന്ന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.